സെബി യ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന സെക്യൂരിറ്റീസ് നിയമ ഭേദഗതി ബില്‍ പാസാക്കി

Webdunia
ബുധന്‍, 13 ഓഗസ്റ്റ് 2014 (12:24 IST)
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന സെക്യൂരിറ്റീസ് നിയമ ഭേദഗതി ബില്‍ 2014 പാര്‍ലമെന്റ് പാസാക്കി.

പുതിയ ഭേതഗതി പ്രകാരം ടെലിഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സെബിക്ക് അധികാരമുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.എന്നാല്‍ ഇത് പ്രകാരം ടെലിഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ സെബിക്ക് അധികാരമുണ്ടാവില്ല.

സിഐഎസ്) ബില്ലിന്റെ പരിധിയില്‍ 100 കോടി രൂപയോ അതിനു മുകളിലോ പണം സമാഹരിക്കുന്ന കളക്ടീവ് നിക്ഷേപ പദ്ധതിയും വരും.പുതിയ ഭേതഗതിയില്‍ തട്ടിപ്പുകാരെ നേരിടാന്‍ പരിശോധന, പിടിച്ചെടുക്കല്‍, ജപ്തി, അറസ്റ്റ് തുടങ്ങിയ നടപടികള്‍ അധികാരം നല്‍കുന്നു. എന്നാല്‍ പരിശോധനയക്കും മറ്റും കോടതിയുടെ അനുമതി നേടണം ഇതിനായി  മുംബൈയില്‍ പ്രത്യേക കോടതിയും സ്ഥാപിക്കും.

തട്ടിപ്പ് പദ്ധതികളിലൂടെ ചെറുകിട നിക്ഷേപകര്‍ക്ക് വന്‍ തോതില്‍ പണം നഷ്ടമായെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു ഈ സാ‍ഹചര്യത്തിലാണ് പുതിയ ഭേതഗതി.