ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ബാങ്ക് ഇടപാടുകൾ നടത്താനാവില്ല. ഇക്കാര്യങ്ങൾ അറിയിച്ചുകൊണ്ട് എസ് ബി ഐയാണ് ഇടപാടുകാർക്ക് അറിയിപ്പ് നൽകിയത്. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
2020 ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് നേരത്തെ ആർ ബി ഐ നിർദേശം നൽകിയിരുന്നു. അല്ലെങ്കിൽ ബാങ്കുകൾ വൻ പിഴ നൽകേണ്ടിവരുമെന്നും ആർ ബി ഐ നിർദേശിച്ചിരുന്നു. 2002 ലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിന്റെ പുറത്താണ് ബാങ്ക് അക്കൗണ്ടുകൾക്ക് കെ വൈ സി നിർബന്ധമാക്കിയത്.
ആവശ്യമായ രേഖകൾ
പാസ്‌പോർട്ട്,വോട്ടർ ഐഡി,ഡ്രൈവിങ് ലൈസൻസ്,ആധാർ കാർഡ്,പാൻ കാർഡ്