സാംസങ് ഗ്യാലക്സി A2 ഉടൻ ഇന്ത്യൻ വിപണിയിലെത്തും, വില വെറും 5,290 രൂപ

ചൊവ്വ, 16 ഏപ്രില്‍ 2019 (15:56 IST)
എൻ‌ട്രി ലെവൽ സ്മാർട്ട്ഫോണായ ഗ്യാലക്സി A2 ആൻഡ്രോയിഡ് പൈ ഗോ എഡിഷനെ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് സംസങ്ങ്. വെറും 5,290 രൂപയാണ് ഇന്ത്യൻ വിപണിയിൽ ഗ്യാലക്സി A2ന് നൽകേണ്ട വില. ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നതോടെ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന സാംസങ്ങിന്റെ സ്മാർട്ട്ഫോണായി ഗ്യാലക്സി A2 മാറും.
 
ആൻഡ്രോയിഡ് പൈ ഗോ എഡിഷനിലാണ് സ്മാർട്ട്ഫോൺ എത്തുക എന്നതാണ് പ്രത്യേകത. 1 ജി ബി റാം 16 ജി ബി സ്റ്റോറേജ് വേരിയന്റിലായിരിക്കും ഫോൺ വിപണിയിൽ എത്തുക. 16:9 ആസ്പക്ട് രേഷ്യോവിലുള്ള 5 ഇഞ്ച് ക്വാട്ടർ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 5 മെഗാപിക്സലിന്റെ സിംഗിൾ റിയർ ക്യാമറയും, 5 മെഗാപിക്സലിന്റെ തന്നെ സെൽഫി ക്യാമറയുമാണ് ഫോണിൽ ഉള്ളത്.
 
സാംസങ്ങിന്റെ തന്നെ എക്സിനോസ് 7870 ഒക്ടാകോർ പ്രൊസസറാണ് ഫോണിന്റെ കരുത്ത് പകരുന്ന ആൻഡ്രോയിഡ് പൈ ഗോ എഡിഷനായതിനാൽ ഫോണിൽ ആപ്പുകളും അത്തരത്തിൽ തന്നെ ഉള്ളതാവും. യുട്യൂബ് ഗോ, മാപ്സ് ഗോ, തുടങ്ങിയ പ്രത്യേക ലൈറ്റ് ഗോ ആപ്പുകളാണ് ഫോണിൽ ഉണ്ടാവുക. ബേസിക് ഫോൺ ഉപയോക്താക്കളെ ലക്ഷ്യം വക്കുന്നതാണ് ഗ്യാലക്സി A2

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍