ഫെയിസ്ബുക്ക് മെസഞ്ചറിൽ ഇനി ‘ഡാർക്‘ സീനാണ് !

ചൊവ്വ, 16 ഏപ്രില്‍ 2019 (15:03 IST)
ആളുകൾ ഏറെ കാത്തിരുന്ന ഫീച്ചറിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഫെയ്സ്ബുക്ക് മെസഞ്ചർ. കണ്ണിന് അസ്വസ്ഥതയുണ്ടാക്കാതെ ചാറ്റ് ചെയ്യാൻ ഡാർക് മോഡ് കോണ്ടുവരികയാണ് ഫെയിസ്ബുക്ക് മെസഞ്ചർ. ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് മെസഞ്ചറിൽ ഡാർക് മോഡ് കൊണ്ടുവരാൻ ഫെയിസ്ബുക്ക് തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
 
ഡാർക് മോഡ് ഉടൻ തന്നെ മെസഞ്ചറിൽ ലഭ്യമകുമെന്ന് ഫെയിസ്ബുക്ക് മെസഞ്ചർ പ്രൊഡക്ട് മാനേജർ ബ്രിജെറ്റ് പുജാൽ‌സാണ് ബ്ലോഗിലൂടെ വ്യക്തമാക്കിയത്, ആൻഡ്രോയിഡ്, ഐ ഒ എസ് പതിപ്പുകളിളിൽ ഒരേ സമയത്ത് തന്നെ ഫീച്ചർ ലഭ്യമാകും. സെറ്റിംഗ്സിലെ ടോഗി സ്വിച്ച് ക്ലിക്ക് ചെയ്യുന്നതോടെ നോർമൽ മോഡിൽ നിന്നും ഡാർക് മോഡിലേക്ക് മെസഞ്ചർ മാറ്റാൻ സാധിക്കും. 
 
ഗ്ലെയറുക്ലൾ ഒഴിവാക്കുന്നതും, കൃത്യമായ വിസിബിലിറ്റി നൽകുന്നതുമായിരിക്കും ഫെയിസ്ബുക്ക് മെസഞ്ചറിലെ ഡാർക് മോഡ. ബാറ്ററി ചാർജ് നിലനിർത്താനും ഈ സംവിധാനം സഹായിക്കും. കുറഞ്ഞ ബ്രൈറ്റ്നസിൽ പോലും വ്യക്ത നൽകുന്ന തരത്തിലാണ് മെസഞ്ചറിലെ ഡാർക് മോഡ് ഒരുക്കിയിരികുന്നത്. മെസഞ്ചറിൽ ഫെയിസ്ബുക്ക് ഡാർക് മോഡ് അവതരിപ്പിക്കുന്നതായി നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍