വയർലെസ്സ് ഹെഡ്ഫോണുമായി സാംസങ്ങ് രംഗത്ത്. അടുത്ത വർഷം പുറത്തിറങ്ങുന്ന ഗാലക്സി എസ്8ന് 3.5mm ഹെഡ്ഫോൺ ജാക്കിന് പകരം വയർലെസ്സ് ഹെഡ്ഫോണാണ് ഉണ്ടാവുകയെന്നാണ് കൊറിയയിലെ ടെക്നോളജി വെബ് സൈറ്റ് നല്കുന്ന വിവരം. എന്നാല്‍ ഫോണിനോടൊപ്പം തന്നെ പുതിയ വയർലെസ്സ് ഹെഡ്ഫോൺ സാംസങ്ങ് ലഭ്യമാക്കുമോ എന്ന കാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
ഹെഡ്ഫോൺ ജാക്ക് ഒഴിവാക്കുന്നത് മൂലം ഫോൺ വാട്ടർപ്രൂഫായി മാറ്റാൻ സാധിക്കും. ഹെഡ്ഫോൺ ജാക്ക് ഇല്ലാതായാൽ ഫോണിനകത്തേക്ക് വെള്ളം കയറാനുള്ള സാധ്യത കുറയുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആ സ്ഥാനത്ത് കൂടുതൽ സെൻസറുകൾ ഉൾപ്പെടുത്തുകയും അതോടൊപ്പം ബാറ്ററിയുടെ ശേഷി ഉൾപ്പടെ വർധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അറിയിച്ചു.
ഐഫോൺ 7, 7പ്ലസ് എന്നീ മോഡലുകളുടെ കൂടെയാണ് ആപ്പിൾ വയർലെസ്സ് ഹെഡ്ഫോൺ അവതരിപ്പിച്ചത്. ഈ ഹെഡ്ഫോൺ പ്രത്യേകമായായിരുന്നു കമ്പനി വിറ്റിരുന്നത്. ഇന്ത്യയിൽ 15,400 രൂപക്കാണ് എയർപോഡ് ആപ്പിൾ വിൽക്കുന്നത്. സാംസങ്ങ് ഏറ്റവും പ്രതീക്ഷയോടു കൂടി കാണുന്ന മോഡലാണ് എസ്8. നോട്ട്7 സൃഷ്ടിച്ച പ്രതിസന്ധി എസ്8ലൂടെ തീർക്കാനാണ് സാംസങ്ങ് ലക്ഷ്യമിടുന്നത്.