നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഇരട്ട ഡിസ്പ്ലേയുമായി സാംസങ്ങിന്റെ ‘ഫ്ളിപ്പ് w2017’ വിപണിയിലേക്ക്

Webdunia
ശനി, 5 നവം‌ബര്‍ 2016 (15:17 IST)
പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുമായി സാംസങ് വിപണിയിലേയ്ക്ക്. ഫ്ളിപ്പ് w2017 എന്ന ഇരട്ട ഡിസ്‌പ്ലേയുള്ള ഫോണുമായാണ് കമ്പനി എത്തുന്നത്. 98,700 രൂപയോളം വിലയുള്ള ഈ പുതിയ ഫോണിന്റെ ലോഞ്ചിങ് ചൈനയിലായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.  

4.2 ഇഞ്ച് വലിപ്പമുള്ള ഇരട്ട ഡിസ്‌പ്ലേയാണ് മാര്‍ഷല്ലോ 6.0.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനുണ്ടാകുക. സ്‌നാപ്പ്ഡ്രാഗണ്‍ പ്രോസസര്‍,  4 ജി.ബി റാം, കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയുന്ന 64 ജി.ബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജും ഫോണിലുണ്ട്.

12 മെഗാപിക്‌സല്‍ പിന്‍‌ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുള്ള ഈ ഫോണില്‍ 2300എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, മൈക്രാ യു.എസ്.ബി  സ്‌ളോട്ട്, ഹൈബ്രിഡ് സിം സ്‌ളോട്ട് എന്നീ പ്രത്യേകതകളും ഫോണിലുണ്ട്.
Next Article