റെക്കോർഡ് തകർച്ച: ഡോളറിനെതിരെ രൂപയുടെ മൂല്യം 83.41 ആയി

ചൊവ്വ, 5 ഡിസം‌ബര്‍ 2023 (14:08 IST)
ഡോളറിന്റെ ഡിമാന്‍ഡ് കൂടിയതോടെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. ഇതാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 83.41 നിലവാരത്തിലേക്ക് പതിച്ചു. കഴിഞ്ഞ ദിവസം 83.38 നിലവാരത്തിലാണ് വിപണി ക്ലോസ് ചെയ്തത്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് കൂടിയതാണ് ഓഹരിവിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തിട്ടും മൂല്യം ഇടിയാന്‍ കാരണമായത്.
 
ഇതോടെ റിസര്‍വ് ബാങ്കിന്റെ വായ്പാനയ തീരുമാനം ഇതോടെ നിര്‍ണായകമാകും. നിരക്കുകളില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്നാണ് തീരുമാനം. അസംസ്‌കൃത എണ്ണ വില നേരിയതോതില്‍ താഴ്ന്ന് ബാരലിന് 77.99 ഡോളര്‍ നിലവാരത്തിലെത്തിയിട്ടുണ്ട്. അതേസമയം രാജ്യത്തെ ഓഹരി സൂചികകളില്‍ കുതിപ്പ് തുടരുകയാണ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍