രണ്ടായിരം രൂപ നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിയെടുക്കാം; ബാങ്കില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൊവ്വ, 23 മെയ് 2023 (08:52 IST)
റിസര്‍വ് ബാങ്ക് പിന്‍വലിച്ച രണ്ടായിരം രൂപ നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിയെടുക്കാം. വിവിധ ബാങ്ക് ശാഖകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫീസുകള്‍ വഴിയും കറന്‍സി മാറ്റിയെടുക്കാവുന്നതാണ്. നോട്ട് മാറാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ല. 
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
 
ഒരേസമയത്ത് പത്ത് നോട്ടുകള്‍ മാത്രമേ മാറ്റി വാങ്ങാന്‍ സാധിക്കൂ 
 
ബാങ്കിന്റെ എല്ലാ കൗണ്ടറുകളിലും നോട്ട് മാറാന്‍ സൗകര്യമുണ്ട് 
 
നോട്ട് മാറാന്‍ വരുന്നവര്‍ക്കായി തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ളവും അടക്കമുള്ള സൗകര്യങ്ങള്‍ ബാങ്കുകള്‍ ഒരുക്കണം 
 
സെപ്റ്റംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റാനുള്ള സമയം 
 
തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം സമയം നീട്ടി നല്‍കുന്നതില്‍ ആര്‍ബിഐ തീരുമാനമെടുക്കും 
 
നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും വിവരങ്ങള്‍ ബാങ്കുകള്‍ അതത് ദിവസം സൂക്ഷിക്കണം
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍