ജിയോ വീണ്ടും ഞെട്ടിക്കുന്നു; ഏപ്രില്‍ മുതല്‍ പത്ത് ജിബി വരെ സൌജന്യ ഡാറ്റ !

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (11:36 IST)
നിലവിലുള്ള ജിയോ ന്യൂ ഇയര്‍ ഓഫറിന് ശേഷം 10 ജിബിവരെയുള്ള സൌജന്യ ഡാറ്റ സേവനം നല്‍കാന്‍ ജിയോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത ഏപ്രില്‍ മുതലായിരിക്കും ഈ പുതിയ ഓഫര്‍ ലഭ്യമാകുകയെന്നാണ് ടെക് സൈറ്റായ ഡിജിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഏതു പേരിലാണ് ഈ ഓഫര്‍ എത്തുകയെന്നകാര്യം റിപ്പോര്‍ട്ടില്‍ ഇല്ല.
 
2016 സെപ്തംബറിലാണ് ആദ്യ വെല്‍ക്കം ഓഫര്‍ എന്ന നിലയില്‍ ഡാറ്റ, കോള്‍ എന്നിവ സൌജന്യമായി ജിയോ അവതരിച്ചത്. ഇതില്‍ സൌജന്യ ഡാറ്റ പരിധി നാല് ജിബിയായിരുന്നു. പിന്നീട് ന്യൂഇയര്‍ ഓഫറില്‍ എത്തിയപ്പോള്‍ ഇത് ഒരു ജിബിയായി കുറച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ മുതല്‍ നല്‍കുന്ന ഓഫര്‍ പ്രത്യേക താരീഫ് നിരക്കിന് പുറമേ ആയിരിക്കും എന്നും സൂചനയുണ്ട്.
 
Next Article