രൂപയുടെ മൂല്യത്തില്‍ ഇടിവ്

ബുധന്‍, 12 ഓഗസ്റ്റ് 2015 (12:46 IST)
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ 57 പൈസയാണ് ഇടിഞ്ഞത്. 64.76 രൂപയാണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 2013 സെപ്തംബറിന് ശേഷം ഇത്രയും ഇടിവുണ്ടാകുന്നത് ഇത് ആദ്യമായാണ്.
 
ചൈനയുടെ കറന്‍സിയായ യുവാന്റെ മൂല്യം 1.9 ശതമാനം കുറച്ചതിന്റെ തുടര്‍ച്ചയാണ് രൂപയെയും ബാധിച്ചിരിക്കുന്നത്. 
 
യുവാന്റെ മൂല്യം കുറച്ചത് മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ മിക്കവാറും കറന്‍സികളുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. യുവാന്റെ മൂല്യം കുറയ്ക്കല്‍ ഏഷ്യന്‍ കറന്‍സികളെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുല്‍ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക