രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമാണ് രൂപയ്ക്ക് ഇപ്പോള്‍. എന്നാല്‍, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രൂപയുമായുള്ള വിദേശ കറന്‍സികളുടെ വിനിമയ നിരക്കും ഉയര്‍ന്നു.
ഡോളറിന് 68 രൂപ എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. 2013 സെപ്‌തംബര്‍ നാലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 2013 ഓഗസ്റ്റില്‍ 68.85 ഡോളര്‍ എന്നതായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മൂല്യം.
രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം ഉയര്‍ന്നത് പ്രവാസികള്‍ക്ക് ആഹ്ലാദം പകരുന്നതായി. യു എ ഇ ദിര്‍ഹം - 18 രൂപ 54 പൈസ, ഒമാനി റിയാല്‍ - 176 രൂപ 84 പൈസ, ഖത്തര്‍ റിയാല്‍ - 18 രൂപ 70പൈസ, കുവൈറ്റ് ദിനാര്‍ - 223 രൂപ 58 പൈസ.