വരുന്നു, കാറുകളുടെ രാജാവ് കേരളത്തില്‍ താവളമുറപ്പിക്കാന്‍
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (14:37 IST)
കാറുകളുടെ രാജാവായ റോള്‍സ് റോയ്‌സ് കേരളത്തിലേക്ക് വരുകയാണ്. ഇനി റോള്‍സ് റോയ്സിന് പണം നല്‍കി കാത്തിരിക്കേണ്ട. അടുത്ത വര്‍ഷത്തോടെ കൊച്ചിയിലും ചെന്നൈയിലും പുതിയ ഷോറും തുറക്കാനാണ് റോള്‍സ് റോയ്‌സിന്റെ തീരുമാനം.
തമിഴ്നാട്ടിലാണ് കൂടുതല്‍ കാറുകള്‍ വിറ്റഴിക്കപ്പെടുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം അവിടുത്തേക്കാള്‍ 25 ല്‍ അധികം കാറുകള്‍ കേരളത്തില്‍ വിറ്റഴിച്ചതാണ് കൊച്ചിയിലേക്ക് ചുവട് മാറാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.
ബാംഗ്ലൂരില്‍ നിന്നുള്ള വിപണിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കേരളത്തില്‍ വ്യവസായികളായ യൂസഫലി, രവി പിളള തുടങ്ങി ഏതാനും പേര്‍ക്ക് റോള്‍സ് റോയ്‌സ് കാറുകള്‍ ഉണ്ട്.