നാണ്യപ്പെരുപ്പം കൂടും, രാജ്യത്ത് വളർച്ചാ നിരക്ക് കുറയും; മുന്നറിയിപ്പുമായി റിസർവ് ബാങ്ക് - പ്രതീക്ഷിച്ച വളർച്ചാ കൈവരിക്കാൻ സാധിക്കില്ലെന്നും ആർബിഐ
രാജ്യത്ത് വളർച്ചാ നിരക്ക് കുറയുമെന്ന് റിസർവ് ബാങ്കിന്റെ (ആർബിഐ) മുന്നറിയിപ്പ്. രാജ്യത്തെ വളർച്ചാ നിരക്ക് 6.7 ശതമാനമായി കുറയും. പ്രതീക്ഷിച്ച 7.3 ശതമാനം വളർച്ചാ കൈവരിക്കാൻ സാധിക്കില്ലെന്നും ആർബിഐ ഗവർണർ ഉർജിത്ത് പട്ടേൽ വ്യക്തമാക്കി.
രാജ്യത്ത് വരും മാസങ്ങളിൽ നാണ്യപ്പെരുപ്പം ഇനിയും കൂടും. നിലവിലെ സാഹചര്യത്തില്‍ വളർച്ച നിരക്ക് കുറയുമെന്നും ഉർജിത് പട്ടേൽ പറഞ്ഞു. വിലക്കയറ്റം ഉണ്ടാകാനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാണ്യപ്പെരുപ്പം കുറയ്‌ക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും ആർബിഐ ഗവർണർ പറഞ്ഞു.
അതിനിടെ, നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റീപ്പോ ആറു ശതമാനത്തിലും റീവേഴ്സ് റീപ്പോ 5.75 ശതമാനത്തിലും തുടരും. അതേസമയം, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി നിരക്കിൽ (എസ്എൽആർ) 50 ബേസിസ് പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. ഇത് ഒക്ടോബർ 14 മുതൽ നിലവിൽ വരും.