പുതിയ സാമ്പത്തിക വര്‍ഷത്തെ റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ആണ് പുതുക്കിയ റിപ്പോ നിരക്കുകള്‍ അറിയിച്ചത്. റിപ്പോ നിരക്ക് 0.25% കുറച്ചു. എന്നാല്‍, റിവേഴ്സ് റിപ്പോ നിരക്കില്‍ മാറ്റമില്ല.
റിപ്പോ നിരക്ക് 0.25% കുറഞ്ഞതോടെ 6.75% എന്ന നിരക്കിൽ നിന്നും 6.50% ലേക്കാണ് കുറഞ്ഞു. പുതിയ തീരുമാനത്തോടെ ബാങ്കുകളുടെ ഭവന- വാഹന-വാണിജ്യ വായ്പകളുടെ പലിശ കുറയും. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് രഘുറാം രാജൻ പ്രഖ്യാപിച്ചു.
റിസർവ് ബാങ്കിൽ നിന്ന് വാണിജ്യബാങ്കുകൾ എടുക്കുന്ന വായ്പക്ക് നൽകുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകള്‍ റിസർവ് ബാങ്കില്‍ നടത്തുന്ന നിക്ഷേപത്തിന് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.