റിലയന്‍സ് ലൈഫ് സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലൈഫ് വിന്‍ഡ് 7എസ് ഇന്ത്യന്‍ വിപണിയിലെത്തി. കറുപ്പ്, വെളള, നീല എന്നിങ്ങനെ മൂന്നു വേരിയന്റുകളിലാണ് ലൈഫ് വിന്‍ഡ് 7എസ് എത്തിയിരിക്കുന്നത്. 4,999 രൂപയാണ് ഈ ഫോണിന്റെ വില
ആന്‍ഡ്രോയിഡ് 6 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 64 ബിറ്റ് 1.3GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍, അഡ്രിനോ 304 ജിപിയുവിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 2ജിബി റാം,128ജിബിവര്‍വെ മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്ന16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഫോണിലുള്ളത്
എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി പിന്‍ക്യാമറയും 5എംപി സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. 2,250എംഎഎച്ച് ബാറ്ററി, 4ജി, വോള്‍ട്ട്, 3ജി, എല്‍ടിഇ, ജിപിആര്‍എസ്, വൈഫൈ, WLAN, ബ്ലൂട്ടൂത്ത്, യുഎസ്ബി OTG എന്നീ കണക്റ്റിവിറ്റികളും ഫോണിലുണ്ട്.