രണ്ട് തകര്‍പ്പന്‍ 4ജി സ്മാര്‍ട്ട്ഫോണുകളുമായി ജിയോ. ഈ രണ്ട് 4ജി ഫോണുകളും ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ജിയോ സ്‌റ്റോറുകളിലും മാത്രമാണ് ലഭ്യമാകുക. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ എന്നറിയപ്പെടുന്ന ഇവയ്ക്ക് യഥാക്രമം 999 രൂപ, 1499 രൂപ എന്നിങ്ങനെയാണ് വില.
T9 കീപാഡാണ് ഈ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബില്‍റ്റ്-ഇന്‍ ബട്ടണ്‍ എന്ന സംവിധാനം ഫോണുകളില്‍ ഉള്ളതിനാല്‍ എല്ലാ ജിയോ സേവനങ്ങളും നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കും. 8ജിബിയാണ് ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. വൈ-ഫൈ സൌകര്യവും ഈ ഫോണുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയും ഈ ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഒരു ഫോണിന്റെ പ്രൈമറി ക്യാമറ 2എംപിയും മറ്റാന്നിന്റേത് 5എംപിയുമാണ്. 2എംപി ക്യാമറയുള്ള ഫോണിന് VGA മുന്‍ ക്യാമറയാണുള്ളത്. എന്നാല്‍ 5എംപിയുള്ള ക്യാമറ ഫോണില്‍ മുന്‍ക്യാമറ ഉള്‍പ്പെടുത്തിയിട്ടില്ല.