സ്വർണത്തിന് റെക്കോർഡ് വില; ഗ്രാമിന് 3835, ഒന്നര മാസം കൊണ്ട് വർധിച്ചത് 1680 രൂപ !

ചിപ്പി പീലിപ്പോസ്
വ്യാഴം, 20 ഫെബ്രുവരി 2020 (12:16 IST)
റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു. പവന് ഇന്നലെ വർധിച്ചത് 280 രൂപയാണ്. ഇതോടെ പവന് 30,680 രൂപയായി ഉയർന്നിരിക്കുകയാണ്. ഗ്രാമിന് 3835 രൂപയാണ്. ഇതാദ്യമായാണ് കേരളത്തിൽ സ്വർണത്തിന് ഇത്രയും വില വർധിക്കുന്നത്. 
 
രാജ്യാന്തര വിപണിയിലെ വിലവർധനയാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്. നിക്ഷേപകർ സ്വർണം വൻതോതിൽ‌ വാങ്ങിക്കൂട്ടുകയാണ്. ജനുവരി ഒന്നിനു 29,000 രൂപയായിരുന്നു 2 മാസം കൊണ്ട് 1680 രൂപയാണ് വർധിച്ചിരിക്കുന്നത്. ഡിമാൻഡ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വില ഇനിയും കൂടാനേ സാധ്യതയുള്ളു.  
 
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് വിലക്കുറവ്. മിഴ്നാട്ടിൽ ഒരു ഗ്രാം സ്വർണത്തിന് 3915 രൂപയാണു വില. കർണാടകയിൽ 3845 രൂപയാണു വില. ഡൽഹിയിൽ 3999 രൂപയും. വില കുത്തനെ ഉയരുന്നതിനാൽ കേരളത്തിൽ മാർജിൻ കുറച്ചാണ് വില നിശ്ചയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article