പാചക വാതക വില മാസം തോറും വര്‍ധിപ്പിക്കും; സാഹാരണക്കാരനെ പൊള്ളിക്കുന്ന തീരുമാനവുമായി കേന്ദ്രസർക്കാർ

ചിപ്പി പീലിപ്പോസ്

ബുധന്‍, 19 ഫെബ്രുവരി 2020 (08:17 IST)
രാജ്യത്തെ സാധാരണക്കാരനെ പൊള്ളിക്കുന്ന പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ വീണ്ടും. പാചക വാതകത്തിന് നൽകിവരുന്ന സബ്‌സിഡി ബാധ്യത മറികടക്കാൻ ഓരോ മാസവും പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇതിനോടകം നിർദേശം നൽകി കഴിഞ്ഞു.
 
പെട്രോളിനും ഡീസലിനും സബ്സിഡി ഇല്ലാതാക്കിയ അതേ രീതിയിൽ പാചക വാതകത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാക്കാനാണ് ശ്രമം. ഓരോ മാസവും നാലോ അഞ്ചോ രൂപ വീതം വില വർധിപ്പിക്കും. 2019 ജൂലൈക്കും 2020 ജനുവരിക്കും ഇടയിൽ 63 രൂപയാണ് വർധിപ്പിച്ചത്. 9 രൂപയായിരുന്നു ഓരോ മാസം കൂടും തോറും വർധിപ്പിച്ചിരുന്നത്.
 
പതിയെ പതിയെ നിരക്ക് വർധിപ്പിച്ച്, കേന്ദ്രത്തെ സബ്സിഡി ബാധ്യതയിൽ നിന്ന് പൂർണ്ണമായും അകറ്റുന്നതിനാണ് നീക്കം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍