എടിഎം സർവീസ് ചാർജ് ഉയരും, അധിക ഇടപാടിന് 25 രൂപ വീതം

വെള്ളി, 11 ജൂണ്‍ 2021 (15:14 IST)
നിശ്ചിത സൗജന്യ ഇടപാടുകൾക്ക് ശേഷം ഓരോ തവണയും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന സർവീസ് ചാർജ് ഉയർത്താൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. ബാലൻസ് തിരയുന്നതടക്കമുള്ള ചാർജ് കൂട്ടാനാണ് അനുമതി.
 
നിലവിൽ സ്വന്തം ബാങ്കുകളുടെ എ‌ടിഎം മാസത്തിൽ അഞ്ച് തവണയും മറ്റ് ബാങ്കുകളുടേത് 3 തവണയും സൗജന്യമായി ഉപയോഗിക്കാം. ഈ സൗജന്യ ഇടപാടുകൾക്ക് ശേഷം പണം പിൻവലിക്കാൻ നിലവിൽ 20 രൂപയാണ് സർവീസ് ചാർജ് ഇനത്തിൽ ഈടാക്കുന്നത്. ഈ സർവീസ് ചാർജ് ജിഎസ്‌ടി അടക്കം 24.78 രൂപയാക്കിയാണ് വർധിപ്പിച്ചത്. അടുത്തവർഷം മുതൽ ഇത് നിലവിൽ വരും.
 
ഉയർന്ന ഇന്റർചെയ്‌ഞ്ച് ചാർജുകളും എ‌ടിഎം പ്രവർത്തന ചിലവും കണക്കിലെടുത്താണ് വർധന. ആർബിഐയുടെ തീരുമാനപ്രകാരം സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾക്കുള്ള ഇന്റർചെയ്‌ഞ്ച് ഫീസും വർധിപ്പിച്ചിട്ടുണ്ട്.ഓഗസ്റ്റ് ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍