കാനറാ ബാങ്കില്‍ നിന്ന് 8.13 കോടി തട്ടിയ പ്രതി അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 18 മെയ് 2021 (11:01 IST)
ബംഗളൂരു: കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍ നിന്ന് 8.13 കോടി തട്ടിയെടുത്ത പ്രതിയെ പോലീസ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഈ ശാഖയില്‍ കാഷ്യറായി ജോലി ചെയ്യുന്ന കൊല്ലം പുനലൂര്‍ ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് തിരിമറി നടത്തി ഇത്രയധികം രൂപ അപഹരിച്ചത്.
 
ഈ തുകയാത്രയും പതിനാലു മാസം കൊണ്ട് 191 ഇടപാടുകളിലായാണ് ഇയാള്‍ തട്ടിയെടുത്തത്. സ്ഥിരം നിക്ഷേപങ്ങള്‍, കാലാവധി കഴിഞ്ഞിട്ടും പിന്‍വലിക്കാതിരുന്നവ തുടങ്ങിയ പണമാണ് ഇയാള്‍ തട്ടിയെടുത്തത്. ഇതിനിടെ പത്ത് ലക്ഷം രൂപ നിക്ഷേപിച്ച ഒരാളുടെ അകൗണ്ട് ഉടമ അറിയാതെ ക്‌ളോസ് ചെയ്തു എന്ന പരാതിയില്‍ അധികാരികള്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവന്നത്.
 
വിവരം പുറത്തായതോടെ ഇയാള്‍ കുടുംബ സമേതം ഒളിവില്‍ പോയിരുന്നു. ഇയാളുടെ കാര്‍ എറണാകുളത്തെ വൈറ്റിലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ പോലീസ് പിടികൂടിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍