കാനറാ ബാങ്ക് ശാഖയില്‍ എട്ടുകോടി രൂപയുടെ തട്ടിപ്പ്

എ കെ ജെ അയ്യര്‍

ബുധന്‍, 12 മെയ് 2021 (13:11 IST)
പത്തനംതിട്ട: കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി.  ഓഡിറ്റ് വിഭാഗമാണ് ഇത്രയും വലിയ തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്. തട്ടിപ്പ് പുറത്തായതോടെ ശാഖയിലെ ജീവനക്കാരനായ ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗ്ഗീസ് കുടുംബസമേതം ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
 
ഇതിനൊപ്പം ശാഖയിലെ മാനേജര്‍ അടക്കം അഞ്ചു ജീവനക്കാരെ അധികാരികള്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഘടിതമായി നടത്തിയ ഈ തട്ടിപ്പ് പതിനാലു മാസംകൊണ്ടാണ് നടത്തിയത്.
 
ബാങ്ക് ശാഖയില്‍ നടന്ന പത്ത് ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജര്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാന്‍ തട്ടിപ്പ് വെളിച്ചത്തായത്. ഒളിവിലായ വിജേഷിന്റെ കാര്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് കണ്ടെത്തിയിരുന്നു. പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍