സബ്സിഡി ബാങ്കിലൂടെ നല്‍കിയാല്‍ ആഴിമതി കുറയ്ക്കാം: രഘുറാം രാജന്‍
ഇടനിലക്കാരെ ഒഴിവാക്കി പൊതുജനങ്ങള്‍ക്ക് ബാങ്ക് അക്കൌണ്ട് വഴി ആനുകൂല്യങ്ങളും ധനസഹായവും നല്‍കുന്ന സാമ്പത്തിക ആഗിരണ പദ്ധതി അഴിമതി കുറയ്ക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
അര്‍ഹരായ പാവപ്പെട്ടവരെ തിരിച്ചറിഞ്ഞശേഷം ബയോമെട്രിക് തിരിച്ചറിയല്‍ നടപ്പാക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൌണ്ടുകള്‍ തുറക്കുകയും ഈ അക്കൌണ്ടുകള്‍ വഴി സര്‍ക്കാരിന്റെ ധനസഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് എത്തിക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.
പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി ബാങ്കുകള്‍ക്കു സര്‍ക്കാര്‍ കമ്മീഷന്‍ നല്‍കേണ്ടിവന്നേക്കും സബ്സിഡി ഉപയോക്താവിനു ഏറ്റവും ഫലപ്രദമായ രീതിയില്‍ ഉപയോക്താവിന് നല്‍കാന്‍ പല വഴികള്‍ ആലോചിക്കുമെന്നും രഘുറാം രാജന്‍ പറഞ്ഞു.