കിടിലൻ വേഷപകർച്ചയുമായി പൾസർ 200എൻഎസ് !

തിങ്കള്‍, 21 നവം‌ബര്‍ 2016 (11:25 IST)
പൾസർ 200എൻഎസ് മറ്റൊരു രൂപത്തിൽ വീണ്ടും അവതരിപ്പിച്ചു. കാവസാക്കി സെഡ് 1000 എന്ന ബൈക്കില്‍  നിന്നും പ്രചോദനമുള്‍ക്കൊണ്ട് പുതിയ ഡിസൈനിൽ രൂപകല്പന നടത്തിയാണ് ഈ ബൈക്ക് എത്തിയത്. കാവസാക്കി ബൈക്കിന്റെ ഡ്രൈവിംഗ് അനുഭൂതി നിലനിർത്താൻ 350സിസി എൻജിനാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്.
 
21ബിഎച്ച്പിയും 18.3എൻഎം ടോർക്കും സൃഷ്ടിക്കാന്‍ ഈ എന്‍‌ജിനു സാധികുമെന്നാണ് റിപ്പോര്‍ട്ട്. എൻജിൻ സംബന്ധിച്ച മറ്റ് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമക്കിയിട്ടില്ല. എൽഇഡി ഹെഡ്‌ലാമ്പ്, തടിച്ച 180 സെക്ഷൻ റിയർ ടയർ, ബ്രെംബോ ബ്രേക്ക് കാലിപർ, പുതിയ രൂപത്തിലുള്ള എക്സോസ്റ്റ് എന്നീ മികവാര്‍ന്ന സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയാണ് ബൈക്കിന് പുത്തന്‍ ഭാവം നൽകിയിരിക്കുന്നത്.
 
ലെബനൻ, തുർക്കി, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ വിപണികളിൽ ഇപ്പോഴും 200എൻഎസിന്റെ ഫ്യുവൽ ഇൻഞ്ചെക്റ്റഡ് പതിപ്പ് വില്പന നടത്തുന്നുണ്ട്. എന്നാൽ ഈ ഫ്യുവൽ ഇൻഞ്ചെക്റ്റഡ് പതിപ്പ് ഇന്ത്യയിലെത്തുമോയെന്ന കാര്യത്തില്‍ കമ്പനി ഒരു സൂചനയും നല്‍കിയിട്ടില്ല. പൾസറിന്റെ 200എൻഎസ് മോഡൽ ഇന്ത്യൻ നിരത്തുകളിൽ ടെസ്റ്റിംഗ് നടത്തുന്നതായി കണ്ടെത്തിയതുമാത്രമാണ് ഒരു പ്രതീക്ഷ. 

വെബ്ദുനിയ വായിക്കുക