സ്പോർട്സ് കാറിന്റെ മികവോടെ പോർഷെ ‘മകാൻ ആർ4’ വിപണിയിലേക്ക്

Webdunia
വ്യാഴം, 17 നവം‌ബര്‍ 2016 (09:45 IST)
പോർഷെയുടെ പുതിയ കോംപാക്റ്റ് എസ് യു വി ‘മകാന്‍’ ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവില്‍ ‘മകാന്റെ’ മൂന്നു പതിപ്പുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. നാലാമത്തെ വേരിയന്റായ ആർ4 ആണ് ഇപ്പോള്‍  അവതരിപ്പിച്ചിരിക്കുന്നത്. 76.84 ലക്ഷം രൂപയാണു മുംബൈ ‌ഷോറൂം വില.  
 
പോർഷെ കമ്യൂണിക്കേഷൻ മാനേജ്മെന്റ് സംവിധാനം, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച് ഗിയർ സംവിധാനം എന്നീ സവിശേഷതകള്‍ ഈ എസ്‌യു‌വിയിലുണ്ട്. 2 ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തേകുന്നത്. 252 എച്ച് പി കരുത്തും 370 എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക.
 
ഒരു സ്പോർട്സ് കാറിനു വേണ്ട എല്ലാ സവിശേഷതകളും മകാൻ ആർ4നുണ്ടെന്ന് പോർഷെ അവകാശപ്പെട്ടു. വെറും 6.7 സെക്കന്റുകൾ കൊണ്ടാണ് മകാന്‍ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുക. 229 കിലോമീറ്ററാണ് ഉയര്‍ന്ന വേഗതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
Next Article