പേടിഎം വഴി ഐഫോൺ 7 വാങ്ങിക്കൂ, 12,000 രൂപ ലാഭിക്കൂ !

വെള്ളി, 16 ഡിസം‌ബര്‍ 2016 (11:06 IST)
ഐഫോൺ 7 വാങ്ങുന്നവർക്കായി തകര്‍പ്പന്‍ ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം രംഗത്ത്. പേടിഎം വഴി ഐഫോൺ 7 വാങ്ങുന്നവര്‍ക്ക് 24 മണിക്കൂറിനകം അവരുടെ അക്കൗണ്ടിൽ12,000 രൂപ തിരിച്ചുവരുന്നതാണ് ഓഫർ. മറ്റുള്ള ചില ഫോണുകൾക്കും ഇത്തരത്തിലുള്ള ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്.
 
ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, ഓൺലൈൻ ബാങ്കിങ് എന്നിവ വഴി ഐഫോൺ 7ന്റെ 256 ജിബി വേരിയന്റ് വാങ്ങുമ്പോള്‍ 80,000 രൂപയാണ് നല്‍കേണ്ടത്. എന്നാൽ പേടിഎം വഴിയാണ് വാങ്ങുന്നതെങ്കില്‍ അടുത്ത 24 മണിക്കൂറിനകം 12,000 രൂപ പേടിഎം അക്കൗണ്ടിൽ വരുകയും ആ തുക പേടിഎം വഴി മൊബൈൽ, ഡിടിഎച്ച് തുടങ്ങിയ ഉൽപന്നങ്ങൾ വാങ്ങുന്നതിന് ഉപയോഗിക്കുകയും ചെയ്യാം.
 
ഐഫോൺ 7ന്റെ 32 ജിബി വേരിയന്റിനും ഐഫോൺ 7 പ്ലസിനും 7,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതോടൊപ്പം 57,000 രൂപ വിലയുള്ള ഗൂഗിൾ പിക്സൽ 32 ജിബി വേരിയന്റിനു 9,000 രൂപയുടെ ക്യാഷ്ബാക്കും ലഭ്യമാകുമെന്ന് പേടി‌എം അറിയിച്ചു. 

വെബ്ദുനിയ വായിക്കുക