ആദ്യ വാഹനം കോണ്ട് തന്നെ ഇന്ത്യൻ വിപണി കീഴടക്കിയ വാഹന നിർമ്മാതാക്കളാണ് കിയ, ആദ്യ വാഹനം സെൽടോസ് ആ സെഗ്‌മെന്റിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന വാഹനമായി മാറി. ഇപ്പോഴിതാ രണ്ടാമത് അവതരിപ്പിച്ച കാർണിവലും ഇന്ത്യയിൽ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. രണ്ട് മാസങ്ങൾകൊണ്ട് 3,187 കാർണിവെൽ യൂണിറ്റാണ് കിയ നിരത്തുകളിൽ എത്തിച്ചത്.
കോവിഡ് 19 വ്യാപനത്തെ തുടർന്ന് മാര്‍ച്ച് പകുതിയോടെ ഡീലര്‍ഷിപ്പുകള്‍ അടച്ചിരുന്നു എങ്കിലും അതിനുള്ളിൽ 1,117 കാർണിവൽ യൂണിറ്റുകള്‍ വിപ്പന നടത്തി എന്ന് കിയ പറയുന്നു. പീമീയം, പ്രെസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് കാർണിവൽ വിപണിയിലുള്ളത്. 200 ബിഎച്ച്പി കരുത്തും 440 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.