സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഓണം ഫെയറുകള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാരില്‍ നിന്ന് 25 കോടി രൂപ കണ്‍സ്യൂമര്‍ ഫെഡിന് ലഭിച്ചിരുന്നു. മദ്യവില്പനയുടേത് ഉള്‍പ്പെടെ കണ്‍സ്യൂമര്‍ ഫെഡ് സമാഹരിച്ച 10 കോടി രൂപയും ചേര്‍ത്ത് 35 കോടി രൂപ വിതരണക്കാര്‍ക്ക് നല്കിയതിനെ തുടര്‍ന്നാണ് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വിതരണക്കാര്‍ തയ്യാറായത്.
അടച്ചുപൂട്ടിയ ത്രിവേണി സ്റ്റാളുകള്‍ തുറക്കുന്നതിന് മേഖല അടിസ്ഥാനത്തില്‍ 1, 20, 00, 000 രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. ഒരു ലക്ഷം വീതം തിരിച്ചടയ്ക്കണം എന്ന വ്യവസ്ഥയിലാണ് തുക ലഭ്യമാക്കിയിരിക്കുന്നത്.