സര്‍ക്കാര്‍ വണ്ടിയാണോ, ഇന്ധന കാര്‍ഡുമായി വന്നാല്‍ എണ്ണയടിക്കാം; സംസ്ഥാനത്ത് പുതിയ സംവിധാനം വരുന്നു

ചൊവ്വ, 9 ജൂലൈ 2019 (16:16 IST)
സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് എണ്ണയടിക്കാന്‍ ഇനി പണം നല്‍കേണ്ട. ഇന്ധന കാര്‍ഡ് മതി !. സര്‍ക്കാരിന്‍റെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് സര്‍ക്കാര്‍ ഇന്ധന കാര്‍ഡ് പുറത്തിറക്കുന്നത്. 
 
ഇതോടെ ഡ്രൈവര്‍മാര്‍ക്ക് കാര്‍ഡുമായി എത്തി ഔദ്യോഗിക വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാം. ഉപയോഗിക്കുന്ന ഇന്ധനത്തിന്‍റെ വിവരങ്ങള്‍ ഓണ്‍ലൈനായി സര്‍ക്കാരിന് പരിശോധിക്കാനാകും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചത്. 
 
ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ എല്ലാ എണ്ണക്കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. മറ്റ് കമ്പനികളുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സര്‍ക്കാര്‍ കരാറിലെത്തി. ധന, ട്രഷറി വകുപ്പുകളില്‍ തുടക്കത്തില്‍ നടപ്പാക്കുന്ന പരിഷ്കാരം പിന്നീട് മറ്റ് എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍