നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി പെട്രോൽ പമ്പ് അഗ്നിഗോളമായി, വൻ അപകടം ഒഴിവാക്കിയത് യുവാവിന്റെ സാഹസിക ഇടപെടൽ !

വെള്ളി, 21 ജൂണ്‍ 2019 (16:15 IST)
സൗദിഅറേബ്യയിലെ പടിഞ്ഞാറൻ മദീന പ്രവശ്യയിലെ പെട്രോൾ പമ്പിലാണ് ഒരു യുവാവിന്റെ ധീരത കാരണം വൻ ദുരന്തം ഒഴിവായത്. രാത്രി പന്ത്രണ്ടരയോടെ നിയന്ത്രണംവിട്ട കാർ നേരെ ഇടിച്ചുലയറിയത്, പെട്രോൾ പമ്പിലെ വെൻഡിംഗ് മെഷീനിലേക്ക്. ഇടിച്ച സെക്കൻഡിൽ തന്നെ തി പടർന്നുകയറി. വൈകതെ തന്നെ അത് ഒരു അഗ്നി ഗോളമയി മാറി.
 
എന്തു ചെയ്യണമെന്നറിയാതെ പമ്പിലെ ജീവനക്കാർ തരിച്ചുനിന്നപ്പോൾ മഞ്ഞക്കുപ്പായം ധരിച്ചെത്തിയ ഒരു യുവാവ് ഓടിയെത്തി ഫയർ എസ്റ്റിഗ്വിഷൻ എടുത്ത് തീ അണക്കാൻ തുടങ്ങി. അപ്പോഴേക്കും ആളിപ്പടർന്ന് തീ അത്ര പെട്ടന്ന് അണക്കാൻ സാധിക്കുമായിരുന്നില്ല. പെട്ടന്ന് പമ്പലെ ജീവനക്കാർ സഹായിക്കാ എത്തി. ഓരോ സിലിണ്ടർ തീരുന്നതിനനുസരിച്ച് അടുത്തത് എട്ടുത്ത് പ്രയോഗിച്ചു.
 
പരിചയ സമ്പന്നനായ ഒരു ഫയർ റെസ്ക്യൂ ഉദ്യോഗസ്ഥനെപ്പോലെയാണ് താമിർ ഫയാസ് മർസുഖി എന്ന യുവാവ് പ്രവർത്തിച്ചത്. അടുത്തുള്ള മെഷീനുകളിലേക്ക് അഗ്നി പടരാതെ തീ അണച്ചതോടെ വൻ അപകടം ഒഴിവായി. സംഭവ സ്ഥലത്തുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയതോടെ സൗദിഅറേബ്യയിൽ സ്റ്റാറയിരിക്കുകയാണ് യുവാവ്. പെട്രോൾ പമ്പ് ഉടമകളായ എണ്ണക്കമ്പനി യുവാവിനെ അഭിനന്ദന പത്രം നൽകി ആദരിക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍