എംപിമാരുടെ സത്യപ്രതിജ്ഞക്കെത്തിയില്ല, നുസ്രത്ത് ജഹാൻ വിവാഹത്തിനായി തുർക്കിയിലേക്ക് പറന്നു

വ്യാഴം, 20 ജൂണ്‍ 2019 (19:59 IST)
പശ്ചിമ ബംഗാളിൽനിന്നുമുള്ള ലോക്സഭാ എംപിയും നടിയുമായ നുസ്രത്ത് ജഹാൻ വിവാഹിതയായി. തുർക്കിയിലെ ബോഡ്രം നഗരത്തിൽ ബുധനാഴ്ചയായിരുന്നു വിവാഹം. വ്യവസായിയായ നിഖിൽ ജെയിനാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവഹ ചടങ്ങുകളിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന സഹ്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതെയാണ് നുസ്രത് ജഹാന തുർക്കിയിലേക്ക് പറന്നത്.
 
പശ്ചിമ ബംഗാളിലെ ബസിർഹട്ടിൽനിന്നുമുള്ള തൃണമൂൽ കോൺഗ്രസ് എംപിയാണ് നുസ്രത് ജഹാൻ, വലിയ ഭൂരിപക്ഷത്തിലാണ് നുസ്രത്ത് ജഹാൻ മണ്ഡലത്തിൽ വിജയിച്ചത്. നുസ്രത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതിനാൽ തൃണമൂൽ എംപിയായ മിമിചക്രബർത്തിയും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ജൂലായ് നാലിന് കൊൽക്കത്തിൽ താരത്തിന്റെ വുവാഹ സൽക്കാരം നടക്കും. ചലച്ചിത്ര താരങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ.   

Towards a happily ever after with Nikhil Jain ❤️ pic.twitter.com/yqo8xHqohj

— Nusrat (@nusratchirps) June 19, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍