ഈ മാസമാണോ വിവാഹിതരായത് ? എങ്കിൽ അറിയൂ !

വ്യാഴം, 20 ജൂണ്‍ 2019 (20:14 IST)
വിവാഹം പുതിയൊരു ജീവിതമാണ്, അത് സ്‌ത്രീക്കായാലും പുരുഷനായാലും. പലരുടേയും ജീവിതം മാറിമറയുന്നത് വിവാഹത്തിലൂടെയാണ്. പരസ്‌പരമുള്ള ഒരു കരാറാണെന്ന് വിവാഹമെന്ന് പഴമക്കാർ പറയും. രണ്ട് ഹൃദയങ്ങൾ തമ്മിൽ ചേരുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്. പരസ്‌പരം അഡ്‌ജസ്‌റ്റ് ചെയ്‌ത് പോകുന്നതിനേക്കാൾ തമ്മിലുള്ള അടുപ്പമാണ് ഇരുവരും നോക്കേണ്ടത്.
 
സ്‌ത്രീയാണെങ്കിൽ പുതിയൊരു വീട്ടിലേക്ക് കയറി ചെല്ലുന്നു, പിന്നീട് അവളുടെ വീട് അതാകുന്നു. വിവാഹത്തിന്റെ ദിവസവും മുഹൂര്‍ത്തവുമെല്ലാം നിശ്ചയിക്കുന്നതിന് ആചാരപരമായ ചടങ്ങുകള്‍ പാലിയ്ക്കുന്നത് സാധാരണയാണ്. ശുഭ ജീവിതം എന്ന ചിന്ത മുന്‍ നിര്‍ത്തിയാണ് ഇതു ചെയ്യുന്നതും. എന്നാൽ വിവാഹം കഴിക്കുന്ന മാസവും നോക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ വിവാഹ ജീവിതത്തിന്റെ ഭാവി ആ മാസത്തിലുണ്ടാകും.
 
ഉദാഹരണത്തിന്, മാർച്ച് മാസമെടുക്കാം, മാര്‍ച്ചിലാണ് വിവാഹമെങ്കില്‍ ഏരീസ് സോഡിയാക് സൈന്‍ സ്വാധീനമാണ് വരുന്നത്. വിവാഹ ജീവിതത്തില്‍ നല്ലതും ചീത്തയുമുണ്ടാകും. പൊതുവേ സര്‍പ്രൈസുകള്‍ നിറഞ്ഞ വിവാഹ ജീവിതം ഉള്ളവരാകും, ഇവര്‍. ഭാര്യയും ഭർത്താവും പരസ്‌പരം സർപ്രൈസുകൾ നൽകാൻ ഇഷ്‌ടപ്പെടുന്നവരായിരിക്കും. ജീവിതം കൂടുതൽ ആഘോഷിക്കാൻ താൽപ്പര്യപ്പെടുന്നവർ. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറയും. പങ്കാളിയുടെ കാഴ്ചപ്പാടു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍