ഒറ്റ ചാർജിൽ 400 കിലോമീറ്റർ ഓടും, പ്രീമിയം ഇലക്ട്രോണിക് കാറുമായി നിസാൻ ഇന്ത്യയിലേക്ക് !

ബുധന്‍, 23 ജനുവരി 2019 (13:53 IST)
കിക്ക്സ് എന്ന പുതിയ എസ് യു വി നിരത്തുകളിൽ സജീവമാകാൻ ഇനി  ദിവസങ്ങൾ മാത്രമാണുള്ളത്. ഇപ്പോഴിതാ ഇലക്ട്രോണിക് കാറായ ലീഫിനെയും ഇന്ത്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിസാൻ. നിസാൻ കാർണിവലിന്റെ ഭാഗമായി കാർ പ്രദർശിച്ചപ്പോൾ ഉടൻ തന്നെ ലിഫിനെ ഇന്ത്യയിലെത്തിക്കും എന്ന് നിസാൻ പ്രഖ്യാപിച്ചിരുന്നു.
 
അന്താരാഷ്ട്ര വിപണിയിൽ ഏറെ പ്രചരത്തിലുള്ള നിസാന്റെ ഇലക്ട്രോണിക് വാഹനമാണ് ലീഫ്. നിലവിൽ അന്താരാഷ്ട്ര വിപണിയിലുള്ള ലിഫിന്റെ രണ്ടാം തലമുറ പതിപ്പിനെ തന്നെയാണ് നിസാൻ ഇന്ത്യയിലെത്തിക്കുന്നത്. പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്നതരത്തിലാകും വാഹനം ഇന്ത്യയിൽ എത്തുക.
 
നിസാന്റെ മറ്റു വാഹനങ്ങളുടെ രൂപത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് ലീഫ്. ആദ്യ കാഴ്ചയിൽ ലിഫ് ഇലക്ട്രോണിക് കാർ ആണ് എന്ന് തോന്നില്ല. മുന്നിൽ ഗ്രില്ലുകൾ ഉണ്ടാകില്ല എന്നത് മാത്രമാണ് ഇലക്ട്രോണിക് വാഹനം ആണെന്ന് തോന്നൽ ഉണ്ടാക്കുക. വി ആകൃതിയിലുള്ള ബ്ലാക്ക് പാനലാണ് ഗ്രില്ലിന് പകരമായി നൽകിയിരിക്കുന്നത്.  
 
ഇരട്ട ബീമുകളുള്ള ഹെഡ്ലമ്പുകളാണ് വാഹനത്തിന് ഉള്ളത്. ഹാച്ച്ബാക്ക് വാഹനമാണെങ്കിൽകൂടിയും സൈഡിൽനിന്നുമുള്ള കാഴ്ചയിൽ വഹനം ഒരു കുഞ്ഞ് എസ് യു വി പോലെ തോന്നിയേക്കാം. ഇന്ത്യയിൽ പ്രീമിയം ക്യാറ്റഗറിയിൽ വാഹനത്തെ നിലനിർത്താനാണ് നിസാന്റെ തീരുമാനം. ഇറക്കുമതി ചെയ്യുന്നതിനാൽ വാഹത്തിന് വില കൂടുതലായിരിക്കും 35 ലക്ഷമാണ് ലിഫിന് ഇന്ത്യയിൽ പ്രതീക്ഷിക്കപ്പെടുന്ന വില. 
 
148 ബി എച്ച് പി കരുത്തും 320 എൻ എം ടോർക്കും പരമവധി സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. 40 kwh ബാറ്ററിയാണ് വഹനത്തിന് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം നൽകുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്റർ രൂരം സഞ്ചരിക്കാൻ വാഹനത്തിനാകും. അതിവേഗ ചാർജർ ഉപയോഗിച്ചാൽ 40 മിനിറ്റുകൾകൊണ്ട് 80 ശതമാനം ചാർജ് കൈവരിക്കാൻ വാഹനത്തിന് സാധിക്കും എന്ന് നിസൻ അവകാശപ്പെടുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍