വരുന്നു!!! ഹ്യുണ്ടായ് 'ക്രേറ്റ'യ്ക്ക് ഭീഷണി ഉയര്‍ത്തി നിസാന്‍ 'കിക്സ്'

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2016 (16:14 IST)
ഇന്ത്യന്‍ നിരത്തുകളിലെ കോംപാക്റ്റ് എസ് യു വി വാഹനങ്ങൾ‌ക്ക് ഭീഷണി ഉയര്‍ത്തി നിസാൻ 'കിക്സ്' എത്തുന്നു.  ഇതിന്റെ പ്രൊഡക്ഷൻ പതിപ്പ് മെയ് 2 ന് ബ്രസീലിൽ വച്ചു നടക്കുന്ന ചടങ്ങില്‍ പ്രദർശിപ്പിക്കുമെന്നാണ് സൂചന. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്ലാസ് തുടങ്ങിയ കോംപാക്റ്റ് എസ് യു വികളുമായി മത്സരിക്കാനെത്തുന്ന ഈ വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. 
 
നിസാൻ മൈക്ര, നിസാൻ സണ്ണി തുടങ്ങിയ വാഹനങ്ങളിലെ വി പ്ലാറ്റ്ഫോമില്‍ തന്നെയാണ് കിക്സും നിർമിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുള്ള കാറിന്റെ പെട്രോൾ പതിപ്പിന് 1.6 ലിറ്റർ എൻജിനും ഡീസൽ പതിപ്പിന് 1.5 ലിറ്റർ എൻജിനുമാകും ഉണ്ടാകുക. 
 
അടുത്ത വർഷം ആദ്യം ബ്രസീലിയൻ മാർക്കറ്റിൽ പുറത്തിറങ്ങുന്ന കിക്സ്, 2017 ൽ ഇന്ത്യയിലെത്തുമെന്നാണ് സൂചന. 210 കോടി മുതൽ മുടക്കില്‍ നിസാൻ നിർമ്മിക്കുന്ന എസ് യു വിയാണ് കിക്സ്, ആരംഭഘട്ടത്തില്‍ മെക്സിക്കോയിലും, ബ്രസിലിലുമാണ് കിക്സ് നിർമിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം