കോടിശ്വരന്മാരുടെ എണ്ണത്തില്‍ റഷ്യയേയും ഓസ്ട്രേലിയയേയും പിന്തള്ളി ഇന്ത്യ

ബുധന്‍, 6 ഓഗസ്റ്റ് 2014 (16:05 IST)
ലോകത്തെ കോടിശ്വരന്മാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഓസ്ട്രേലിയയേയും  റഷ്യയയേയും പിന്തള്ളി ഇന്ത്യ.ന്യൂ വേള്‍ഡ് വെല്‍ത്താണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. ന്യൂ വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം എണ്ണം വച്ച് നോക്കിയാല്‍ ഇന്ത്യയുടെ സ്ഥാനം എട്ടാം സ്ഥാനത്താണ്.

ഇത് പ്രകാരം ഇന്ത്യയില്‍ 14,800 കോടീശ്വരന്മാരുണ്ട്  ഇതില്‍ മുംബൈയില്‍ നിന്ന് മാത്രം 2,700 ഓളം കോടീശ്വരന്മാരാണുള്ളത്.ഇന്ത്യയുടെ മുന്നില്‍ അമേരിക്ക, ചൈന, ജര്‍മ്മനി, ബ്രിട്ടണ്‍,സിംഗപ്പൂര്‍,സ്വിസ്സര്‍ലാന്‍റ്, കാനഡ എന്നിവരാണ് ഉള്ളത്.ലോകത്തെ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാര്‍ ഉള്ള പട്ടണം ഹോംങ്കോങ്ങാണ്.കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ലോകത്ത് കോടീശ്വരന്മാര്‍ 71 ശതമാനം വളര്‍ന്നുവെന്നും ന്യൂ വെല്‍ത്ത് വേള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



വെബ്ദുനിയ വായിക്കുക