ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ വാഹനങ്ങൾക്ക് പുതിയ ലോഗോ നൽകുന്നതായി റിപ്പോർട്ട്. അഞ്ച് പുതിയ വാഹനങ്ങളുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കുന്നതിനോട് അനുബന്ധിച്ചാണ് പുതിയ ലോഗോയും പ്രകാശനം ചെയ്‌തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു. 2022ന് ശേഷം നിരത്തുകളിൽ എത്തുന്ന വാഹനങ്ങളിൽ ഈ ലോഗോ ആയിരിക്കുമെന്നാണ് സൂചന.