പഴയ സിയറയുടെ ഡിസൈൻ ശൈലി ആധുനികവൽകരിച്ചുകൊണ്ടാണ് ഇലക്ട്രോണിക് കൺസപ്റ്റിന് ടാറ്റ രൂപം നൽകിയിരിക്കുന്നത്. 1991 വിപണിയിലെത്തിയ സിയറ 2000ത്തോടെ പിൻവാങ്ങി. പിന്നീട് സഫാരിയുടെ മുന്നേറ്റമായിരുന്നു. എന്നാൽ സിയറയ്ക്ക് ഇപ്പോഴും അരാധകർ ഏറെയാണ്. ഇതു തന്നെയാണ് വാഹനത്തിന്റെ പുതുതലമുറ ഇലക്ട്രിക് പതിപ്പിനെ ഒരുക്കാൻ ടാറ്റയ്ക്ക് പ്രചോദനമാകുന്നത്.
മുന്നിൽ രണ്ട് ഡോറുകളും, പിന്നിൽ സ്ലൈഡ് ചെയ്യാവുന്ന വിധത്തിൽ ഒരു ഡോറുമാണത്. എന്നാൽ വാഹനത്തിന്റെ മറ്റു സാങ്കേതിക കാര്യങ്ങളെ കുറിച്ച് ടറ്റ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡൽ ഒരുക്കുന്നത് സംബന്ധിച്ചോ, വിപണിയിൽ ഇറക്കുന്നതിനെ കുറിച്ചോ ടാറ്റ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.