നായ്ക്കളെ വാളുകൊണ്ട് വെട്ടി അജ്ഞാതൻ, പ്രദേശം മുഴുവൻ ഭീതിയിൽ

വ്യാഴം, 13 ഫെബ്രുവരി 2020 (15:56 IST)
അരൂർ: ജനങ്ങളെ ഭീതിയിലാഴ്ത്തി വീടുകളിലെ വളർത്തുനയ്ക്കളെ ക്രൂരമായി വെട്ടി കൊലപ്പെടുത്തി അജ്ഞാതൻ ഏഴുപുന്ന പഞ്ചായത്തിലെ നീണ്ടകരയിലാണ് രണ്ട് രാത്രികളിലായി അഞ്ച് വീടുകളിലെ വളർത്തു നായകളെ അജ്ഞാതൻ വടിവാളുകൊണ്ട് വെട്ടി കൊന്നത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭയത്തിലാണ്.
 
കാരുവള്ളിൽ ജോയിയുടെ അൽസേഷ്യൻ നായയെ ആണ് അദ്യം കൊലപ്പെടുത്തിയത്. കൊലപ്പെടുത്തുന്നതിന് തൊട്ടു മുൻപുള്ള ദിവസം നായയെ വാളുകൊണ്ട് പരിക്കേൽപ്പിച്ചിരുന്നു. നായകളെ വെട്ടി രണ്ട് കഷ്ണങ്ങളാക്കിയായിരുന്നു ക്രൂരത. ജോയിയുടെ വീടിന് പരിസരത്തെ മറ്റു നാലു വീടുകളിലെ നായകളെയും അജ്ഞാതൻ സമാനമായ രിതിയിൽ കൊലപ്പെടുത്തി.
 
നായകളെ ആക്രമിയ്ക്കുന്നതിന് മുൻപ് ഇയാൾ വീടിന്റെ ജനാലകളിൽ ഇടിയ്ക്കുകയും, കല്ലെറിയുകയും ചെയ്തിരുന്നു. ഭയന്ന് വീട്ടിലുള്ളവർ ആരും പുറത്തിറങ്ങിയില്ല. മുഖം മൂടി ധരിച്ച നല്ല ഉയരമുള്ള ആളാണ് അക്രമം നടത്തിയത് എന്ന് പ്രതിയെ ജനാലയിലൂടെ കണ്ട് വീട്ടുകാർ പറയുന്നു. അടുത്ത ദിവസം രാത്രിയിൽ പ്രദേശവാസികൾ സംഘടിച്ച് കാത്തുനിന്നെങ്കിലും അക്രമി എത്തീയില്ല.      

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍