ലോകത്തിലെ സമ്പന്ന നഗരങ്ങളിൽ മുംബൈ 12ആം സ്ഥാനത്ത് !

വെള്ളി, 8 മാര്‍ച്ച് 2019 (20:19 IST)
മുംബൈ: ലോകത്തിലെ സമ്പന്ന നഗരങ്ങളിൽ 12ആം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ വാണിജ്യ തലസ്ഥാനമായ മുബൈ. 2017ലെ കണക്കുകൾ പ്രകാരം മുംബൈ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ 18ആം സ്ഥാനത്തായിരുന്നു. ഒരു വർഷം കൊണ്ടാണ് 18ആം സ്ഥാനത്തുനിന്നും മുബൈ 12ആ, സ്ഥാനത്തെത്തിയത്. 
 
ലണ്ടനാണ് ലോകത്തിലെ ഏറ്റവും സമ്പന്ന നഗരം. ന്യൂയോർക്കിനെ പിന്നിലാക്കിയാണ് ലണ്ടൻ ഈ സ്ഥാനം തിരികെ പിടിച്ചത്. നൈറ്റ് ഫ്രാങ്കാണ് ലോകത്തിലെ സമ്പന്ന നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഇന്ത്യയിലെ അതി സമ്പന്നരിൽ അധികവും മുംബൈ നഗരത്തിൽനിന്നുള്ളവരാണ് എന്നതിനാലാണ് മുംബൈ നഗരം 12ആം സ്ഥാനം സ്വന്തമാക്കുന്നത്. 
 
സമ്പന്നരുടെ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയാണ് മുന്നിൽ നിൽക്കുന്നത്. 116 ശതമാനം വളർച്ചയാണ് ഇന്ത്യയിൽ സമ്പന്നർക്ക് ഉണ്ടായിരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2013ൽ 55 ശതതോടീശ്വരൻ‌മാർ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത് എങ്കിൽ 2018ൽ ഇത് 119ആയി ഉയർന്നിട്ടുണ്ട്. ഇതി വലിയ ശതമാനം ആളുകളും മുബൈ നഗരം കേന്ദ്രമാക്കി പ്രവർത്തിക്കുന്നവരാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍