പൂജാ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് ഭർത്താവിനെ പുറത്തേക്കയച്ചു; തനിച്ചായ യുവതിയെ പീഡനത്തിനിരയാക്കി ദുർമന്ത്രവാദി, വീട്ടിൽ പൂജ നടത്താൻ മന്ത്രവാദിയെ വിളിച്ചുവരുത്തിയത് ഭർത്താവ്
വെള്ളി, 8 മാര്‍ച്ച് 2019 (17:29 IST)
ഗുരുഗ്രാം: 27കരിയായ യുവതിയെ പീഡനത്തിനിരയാക്കി ദുർമന്ത്രവാദി. ഗുരുഗ്രാമിലെ ബാദ്ഷാപൂരിലാണ് സംഭവം ഉണ്ടായത്. സമാധാനവും സമൃദ്ധിയും നിലനിർത്തനുള്ള പൂജ ചെയ്യാനായി യുവതിയുടെ ഭർത്താവ് തന്നെയാണ് ദുർമന്ത്രവാദിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
സംഭവത്തിൽ ബല്ലബ്ഗഢ് സ്വദേശിയായ അമിത് എന്ന ദുർമന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂജക്കായി വീട്ടിലെത്തിയ അമിത് യുവതിയുടെ ഭർത്താവിനെ പൂജാ സമഗ്രികൾ വാങ്ങണം എന്ന് പറഞ്ഞ് പുറത്തേക്കയക്കുകയായിരുന്നു. ഭർത്താവ് പുറത്തുപോയ തക്കനോക്കി യുവതിയെ ഇയാൾ പീഡനത്തിരയാക്കി.
സധനങ്ങൾ വാങ്ങി ഭർത്താവ് വീട്ടിൽ തിരികെയെത്തിയതോടെ യുവതി സംഭവിച്ചത് ഭർത്താവിനോട് തുറന്നു പറയുകയായിരുന്നു. ഇതോടെ ഭർത്താവ് ദുർമന്ത്രവാദിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും പരാതി നൽകുകയുമായിരുന്നു. ഐ പി സി 376 വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.