ചൈനക്ക് തിരിച്ചടി, ഇന്ത്യൻ കടൽ‌പ്പടക്ക് കരുത്തേകാൻ റഷ്യയിൽനിന്നും ആണവ അന്തർവാഹിനി എത്തുന്നു

വെള്ളി, 8 മാര്‍ച്ച് 2019 (13:04 IST)
ഡൽഹി: നാവിക സേനക്ക് കൂടുതൽ കരുത്തേകാൻ റഷ്യയിൽനിന്നും അണവ അന്തർവാഹിനി എത്തും. ഇതുമായി ബന്ധപ്പെട്ട് 300 കോടി ഡോളറിന്റെ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ആകുള 2 എന്ന ആണവ അന്തർവാഹിനിയെയാണ് ഇന്ത്യയിലെത്തിക്കുന്നത്. പത്ത് വർഷത്തെ കരാറിലായിരിക്കും ആഗുള 2 ഇന്ത്യൻ നാവിക സേനയുടെ ഭാഗമാവുക.
 
അഗുള 2 സേനയുടെ ഭാഗമാകുന്നതോടെ ചക്ര 3 എന്ന് പുനർ നാമകരണം ചെയ്യും. ഇന്ത്യൻ മഹാ സമുദ്രത്തിൽ ചൈനയുടെ സൈനിക നീക്കങ്ങൾ മറികടക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ആണവ അന്തർ വാഹിനിയെ കരാർ അടിസ്ഥാനത്തിൽ സേനയുടെ ഭാഗമാക്കുന്നത്. 2025ഓടെ അന്തർവാഹിനിയെ റഷ്യ ഇന്ത്യൻ നാവിക സേനക്ക് കൈമാറും. 
 
ഇത് മൂന്നം തവണയാണ് റഷ്യൻ ആണവ അന്തർവാഹിനികൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകുന്നത്. 1988ലാണ് റഷ്യൻ ആണവ അന്തർവാഹിനി ആദ്യമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാക്കുന്നത്. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നീട് 2012 മറ്റൊരു അണവ അന്തർവാഹി കൂടി ഇന്ത്യ സേനയിലെത്തിച്ചു ഐ എൻ എസ് ചക്ര 2 എന്ന് പേര് നൽകിയിരിക്കുന്ന ഈ അന്തർവാഹിനി ഇപ്പോഴും സേനയുടെ ഭാഗമാണ് 
 
ഐ എൻ എസ് ചക്ര 2ന്റെ കരാർ കാലാവധി 2022ഓടെ അവസാനിക്കും. എന്നാൽ ചക്ര 2ന്റെ കരാർ കാലാവധി നീട്ടാൻ ഇന്ത്യ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. 550 കോടിക്ക് എസ് 400 മിസൈലുകൾ വങ്ങുന്നതിനായി കരാറ്റ് ഒപ്പിട്ട ശേഷം ഇന്ത്യ റഷ്യയുമായി ഒപ്പിടുന്ന വലിയ കരാറാണ് ചക്ര 3യുടേത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍