സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം തന്നെ ചെയ്യേണ്ടത് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തി നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടതായി പരാതി നൽകുക. ഇങ്ങനെ ചെയ്താൽ ഫോൺ ദുരുപയോഗം ചെയ്യപ്പെട്ടാൽ കുറ്റം നിങ്ങളിലേക്ക് വരില്ല. ഫോണിന്റെ ഐ എം ഇ ഐ നമ്പർ പരാതിയിൽ രേഖപ്പെടുത്തിയാൽ ഫോൺ വേഗത്തിൽ ട്രാക്ക് ചെയ്യാൻ പൊലീസിന് സാധിക്കും.
അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ സർവീസ് പ്രൊവൈഡറെ വിളിച്ച് സിം കാർഡ് ബ്ലോക്ക് ചെയ്യുക എന്നതാണ്. ഫോൻ നമ്പറിൽ പ്രവർത്തിക്കുന്ന വാട്ട്സ്ആപ്പ് പിന്നീട് ഉപയോഗിക്കാൻ കഴിയില്ല. ഉടൻ തന്നെ അതേ നമ്പറിൽ ഡ്യുപ്ലികേറ്റ് സിം എടുക്കുന്നതോടെ മറ്റൊരു ഫോണിൽ വാട്ട്സ് ആപ്പ് സുരക്ഷിതമാക്കാം. ഉതോടെ നഷ്ടപ്പെട്ട സിം കാർഡ് ഡീ ആക്ടിവേറ്റ് ആവുകയും ചെയ്യും.
ഇനി നഷ്ടപ്പെട്ട സിം കാർഡിൽ തുടർന്നും വാട്ട്സ് ആപ്പ് ഉപയോഗിക്കാൻ താൽപര്യമില്ലെങ്കിൽ വാട്ട്സ് ആപ്പിന് നേരിട്ട് മെയിൽ അയച്ച് നിങ്ങളുടെ നിലവിലെ അക്കൌണ്ട് ഡി ആക്ടീവേറ്റ് ചെയ്യാം. support@whatsapp.com എന്ന മെയിൽ ഐഡിയിൽ, My Smartphone lost/stolen Please deactivate my account എന്ന് നിങ്ങളുടെ മൊബൈൽ നമ്പർ ഇന്റർ നാഷ്ണൽ കോഡ് സഹിതം മെയിൽ അയച്ചാൽ അക്കൌണ്ട് ഡീ ആക്ടിവേറ്റ് ചെയ്യപ്പെടും.