വാട്ടർ റെസിസ്റ്റന്റ് സവിശേഷതയുമായി മോട്ടോ ഇയുടെ മൂന്നാം പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക്
ഞായര്‍, 24 ജൂലൈ 2016 (14:52 IST)
മോട്ടോ ഇ സീരിസിലെ മൂന്നാം തലമുറ സ്മാർട്ട്ഫോണ്‍ മോട്ടോ ഇ3 ഉടൻ വിപണിയിലെത്തുന്നു. പുതിയ നിരവധി സവിശേഷതകളുമായാണ് ഫോണ്‍ എത്തുന്നത്. മോട്ടോ ജി4 മായി ഇ3യ്ക്കു ചില സാമ്യതകളുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇ സീരിസിൽ ആദ്യമായി വാട്ടർ റെസ്റ്റിൻസ് സവിശേഷത ഇ3 യിലാണു വരുന്നത്. 8 എംപി പിന്‍ ക്യാമറയും 5 എംപി മുൻ ക്യാമറയും ഫോണിലുണ്ട്. ആൻഡ്രോയ്ഡ് മാർഷ്മാലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിനു കരുത്തു നൽകുന്നത് സ്നാപ്ഡ്രാഗൺ 410 പ്രോസസറാണ്.
മൂന്നാം തലമുറ മോട്ടോ ഇ3യിൽ 720 പിക്സൽ റെസ്ല്യൂഷനിലുള്ള 5 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. 2800 എംഎഎച്ചിന്റെ ബാറ്ററിയാണു ഫോണിലുള്ളത്. വരുന്ന സെപ്തംബർ മാസത്തിൽ ഇന്ത്യയിലെത്തുന്ന മോട്ടോ ഇ യുടെ വില 9500 രൂപയ്ക്കു അടുത്താകുമെന്നാണ് സൂചന.