രാജ്യത്ത് ഒരുലക്ഷത്തോളം എ ടി എമ്മുകൾ പൂട്ടേണ്ടിവരും !

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (14:13 IST)
എ ടി എം എം പണമിടപാടുകളുമായി ബന്ധപ്പെട്ട പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിൽ വരുന്നതോടെ രാജ്യത്ത് പകുതിയോളം എ ടി എമ്മുകൾ പൂട്ടേണ്ടിവരും. 1.13 ലക്ഷം ഏ ടി എമ്മുകളുടെ സേവനം 2019ഓടെ അവസാനിപ്പിക്കാനാണ് സേവന  ദാതാക്കൾ തയ്യാറെടുക്കുന്നത്. 
 
ഏ ടി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ എന്നിവയിൽ പുതിയ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതോടെയാണ് എ ടി എമ്മുകൾ പ്രതിസന്ധിയിലായത്. ഈ ചെലവ് വഹിക്കാൻ കാഴിയാതെ വരുന്ന സാഹചര്യമുള്ളതിനാലാണ് സേവനം അവസാനിപ്പിക്കാൻ നിർബന്ധിതരാവുന്നത് എന്നാണ് ബാങ്കിംഗ് സ്ഥാപനങ്ങളുടെ വിശദീകരണം.
 
രാജ്യത്തുടനീളം 2.38 ലക്ഷം എ ടി എമ്മുകളാണ് നിലവിലുള്ളത്. ഇതിൽ ബാങ്ക് ശാഖകളോട് ചെർന്നുള്ളതല്ലാത്ത ഒരു ലക്ഷത്തോളം എ ടി എമ്മുകളും ബാങ്കിംഗ് സ്ഥാപനങ്ങളുടെതല്ലാത്തതായി 15000‌പരം എ ടി എമ്മുകളും ഉണ്ട്. ഈ എ ടി എമ്മുകൾക്കാണ് പ്രതിസാന്ധി നേരിടുന്നത്. ഇത്രയുമധികം എ ടി എമ്മുകൾ രാജ്യത്ത് പ്രവർത്തനം അവസാനിപ്പിക്കുന്നത് സമ്പദ്ഘടനയെ സാരമായിതന്നെ ഭാധിക്കും എന്ന് കോൺഫെഡറേഷൻ ഓഫ് എ ടി എം ഇൻഡസ്ട്രീസ് മുന്നറിയിപ്പ് നൽകി. 

അനുബന്ധ വാര്‍ത്തകള്‍

Next Article