രാജ്യത്തെ ഡെബിറ്റ്, ക്രഡിറ്റ് കാർഡുകളുടെ കാലാവധി ഡിസംബർ 31ഓടെ അവസാനിക്കും; കർഡുകൾ മാറ്റി നൽകാൻ റിസർവ് ബാങ്കിന്റെ നിർദേശം

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (20:36 IST)
മുംബൈ:  രാജ്യത്ത് നിലവിലുള്ള ഡെബിറ്റ് ക്രഡിറ്റ് കാർഡുകളുടെ പ്രവർത്തനം ഡിസംബർ 31ഓടെ നിലക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കൂടുതൽ സുരക്ഷിതമായ ചിപ് അടിസ്ഥാനത്തിലുള്ള കാർഡുകളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി. ഡിസംബർ 31ന് മുൻപായി ചിപ് അടിസ്ഥാനത്തിലുള്ള കാർഡുകളിലേക്ക് മാറാൻ റിസർവ് ബാങ്ക് ഉപഭോക്താക്കൾക്ക് നിർദേശം നൽകി.
 
ഡെബിറ്റ് ക്രഡിറ്റ് കാർഡുകളിലെ വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സാധരണ കാർഡുകളിൽ നിന്നും ചിപ് അടിസ്ഥാനപ്പെടുത്തിയുള്ള സുരക്ഷിതമായ കാർഡുകളിലേക്ക് മാറാൻ റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകിയത്.  
 
രജ്യത്തെ ബാങ്കുകളുടെ കാർഡുകൾക്ക് പുറമെ അന്താരാഷ്ട്ര ബാങ്കുകളുടെ കാർഡുകൾക്കും പുതിയ ഉത്തരവ് ബാധകമാണ്. നിലവിൽ ഉപയോഗിക്കുന്ന കാർഡുകളിലെ ബാങ്കുകൾ നൽകിയ വാലിഡിറ്റി റിസർവ് ബാങ്ക് ഉത്തരവോടെ ഇല്ലാതാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article