മൈക്രോമാക്സിന്റെ ഏറ്റവും പുതിയ മോഡല്‍ ഇവോക്ക് ഡ്യൂവല്‍ നോട്ട് പുറത്തിറങ്ങി. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട് വഴി ലഭ്യമാകുന്ന ഈ ഫോണില്‍ ഡ്യൂവല്‍ പിന് ക്യാമറയാണ് കമ്പനി നല്‍കിയിട്ടുള്ളത്. 9999 രൂപയ്ക്ക് ലഭ്യമാകുന്ന ഈ ഫോണില്‍ 3ജിബി റാമും 32ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്.