ജിയോയുടെ വെൽകം ഓഫറുമായി മൈക്രോമാക്സ് കാൻവാസ് സ്പാർക് 4ജി വിപണിയില്‍

ശനി, 12 നവം‌ബര്‍ 2016 (13:25 IST)
മൈക്രോമാക്സിന്റെ പുതിയ സ്മാർട്ഫോൺ കാൻവാസ് സ്പാര്‍ക്ക് 4ജി വിപണിയിലെത്തി. 4G VoLTE സേവനം ലഭ്യമാകുന്ന ഈ ഹാൻഡ്സെറ്റിനൊപ്പം റിലയൻസ് ജിയോയുടെ വെൽകം ഓഫറും കമ്പനി നൽകുന്നുണ്ട്. 4,999 രൂപയാണ് പുതിയ സ്മാര്‍ട്ട്ഫോണിന്റെ വില.  
 
ആൻഡ്രോയ്ഡ് 6.0 മാഷ്മലോയിലാണ് ഫോണ്‍ പ്രവർത്തിക്കുന്നത്. 5 ഇഞ്ച് ഡിസ്പ്ലെ, 1.3GHz ക്വാഡ് കോർ പ്രോസസർ, 5 മെഗാപിക്സല്‍ പിൻക്യാമറ, 2 മെഗാപിക്സൽ സെല്‍ഫി ക്യാമറ, ഒരു ജിബി റാം, 8 ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിവയും ഈ ഫോണിന്റെ പ്രത്യേകതകളാണ്‍.

വെബ്ദുനിയ വായിക്കുക