ആർബിഎൽ ബാങ്ക്,യെസ് ബാങ്ക്,ബജാജ് ഫിൻസർവ് എന്നീ ധനകാര്യ സ്ഥാപനങ്ങളെയാകും ഇത് പ്രധാനമായും ബാധിക്കുക. ഈ സ്ഥാപനങ്ങളുടെ ടെ കാർഡ് സംവിധാനം പൂർണമായും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടപ്പാക്കിയിട്ടുളളത്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവയുടെ 40ശതമാനത്തോളം ഇടപാടുകളും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
കാർഡുകളുടെയും ഉപഭോക്താക്കളുടെയും ഇടപാടുകളുടെയും വിവരങ്ങൾ ഇന്ത്യയിലെ സെർവറുകളിൽ സൂക്ഷിക്കണമെന്ന മാർഗനിർദേശം പാലിക്കാതിരുന്നതിനെതുടർന്നാണ് അമേരിക്കൻ പണമിടപാട് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് ആർബിഐ വിലക്കേർപ്പെടുത്തിയത്. ജൂലായ് 22ന് ശേഷം പുതിയ കാർഡുകൾ നൽകരുതെന്നാണ് നിർദേശം. നിലവിൽ മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവരെ തീരുമാനം ബാധിക്കില്ല.