മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ കോംപാക്ട് സെഡാന്റെ ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു. ‘സ്വിഫ്റ്റ് ഡിസയർ അല്ല്യൂർ’ എന്ന പേരിലാണ് എക്സ്റ്റീരിയർ, ഇന്റീരിയർ അക്സസറികൾക്കൊപ്പം ഈ പുത്തൻ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. ആറു വ്യത്യസ്ത നിറങ്ങളിലായിരിക്കും അല്ല്യൂർ ഡിസയർ ലഭ്യമാകുക.
ബീജ്-ചോക്കലേറ്റ് ബ്രൗൺ ലെതർ സീറ്റ്, അല്ല്യൂർ ബ്രാന്റ് പില്ലോ, ആബിയന്റ് ലൈറ്റ്, ആംറെസ്റ്റ്, വുഡൻ ഡാഷ്ബോർഡ്, ബീജ് ഫ്ലോർ കാർപെറ്റ്, നെർറ്റ്സ് മ്യൂസിക് സിസ്റ്റം എന്നീ പ്രീമിയം ഫീച്ചറുകളാണ് ഈ സെഡാന്റെ അകത്തളത്തിലെ പ്രൗഢി വർധിപ്പിക്കുന്നത്.
നിലവിലുള്ള അതെ ഡീസൽ, പെട്രോൾ എൻജിനുകൾ തന്നെയാണ് അല്ല്യൂരിന്റെ കരുത്ത്. ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ ഡീസൽ, പെട്രോൾ വേരിയന്റുകളിൽ 5സ്പീഡ് മാനുവലും ഒപ്പം 5 സ്പീഡ് എഎംടി ട്രാൻസ്മിഷൻ പെട്രോൾ മോഡലിൽ മാത്രവുമാണ് നൽകിയിട്ടുള്ളത്.