2017 ൽ വാഹന വിപണി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ന്യൂ ജനറേഷന്‍ സ്വിഫ്റ്റ് ഡിസയര്‍ വിപണിയിലെത്തി. പുതിയ മാരുതി ഡിസയറിന്റെ പെട്രോള്‍ വേരിയന്റ് 5.5 ലക്ഷം രൂപ മുതലും ഡീസല്‍ വേരിയന്റ് 6.8 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്. അതേസമയം അരങ്ങേറ്റം കുറിച്ച അന്നു തന്നെ വാഹനത്തിന് 33,000ലധികം ബുക്കിങ്ങുകള്‍ നേടാനായത് വലിയ നേട്ടമായാണ് കമ്പനി കണക്കാക്കുന്നത്.
1.2 ലിറ്റർ കെ–സീരീസ് എഞ്ചിനാണ് പെട്രോൾ വേരിയന്റിന് കരുത്തെകുന്നത്. പരമാവധി 81.8 ബി എച്ച് പി കരുത്തും 113 എൻ എം ടോർക്കും സൃഷ്ടിക്കാന്‍ ഈ എഞ്ചിന് സാധിക്കും. ലീറ്ററിന് 22 കിലോമീറ്റർ വരെയാണ് ഇന്ധനക്ഷമത. അതേസമയം 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ എഞ്ചിന്‍ പരമാവധി 151.5 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. അതോടൊപ്പംതന്നെ ലീറ്ററിന് 28.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ്
ഈ വേരിയന്റിന് ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാരുതി സ്വിഫ്റ്റ്-ഡിസയർ മോഡലുകളും വിലകളും:
പെട്രോൾ വേരിയെന്റില്‍ എല്‍എക്സ്‍ഐ, എല്‍എക്സ്‍ഐ - ഓപ്ഷന്‍ ഓ, എല്‍എക്സ്‍ഐ-ഓപ്ഷന്‍, വിഎക്സ്‍ഐ, വിഎക്സ്‍ഐ ഓപ്ഷനല്‍, വിഎക്സ്‍ഐ-എടി, സെഡ്‍എക്സ്‍ഐ, വിഎക്സ്‍ഐ-എടി ഓപ്ഷനല്‍ എന്നിങ്ങനെയാണ് പുതിയ ഡിസയര്‍ എത്തുന്നത്. ഈ വകഭേദങ്ങള്‍ക്ക് യഥാക്രമം 5.5 ലക്ഷം, 5.5 ലക്ഷം, 5.8 ലക്ഷം, 6.2 ലക്ഷം, 6.5 ലക്ഷം, 7.1 ലക്ഷം, 7.2 ലക്ഷം, 7.3 ലക്ഷം എന്നിങ്ങനെയാണ് ഷോറൂമിലെ വിലകള്‍.
അതേസമയം, ഐഡിഐ, എല്‍ഡിഐ ഒപ്ഷനല്‍, വിഡിഐ, വിഡിഐ ഒപ്ഷനല്‍, സെഡ്‌ഡിഐ, എഎംടി സെഡ്‌ഡിഐ എന്നീ വേരിയന്റിലാണ് ഡീസല്‍ ഡിസയര്‍ വന്നെത്തുന്നത്. ഇവയ്ക്കാവട്ടെ 6.8 ലക്ഷം, 7.1 ലക്ഷം, 7.3 ലക്ഷം, 7.5 ലക്ഷം, 8.3 ലക്ഷം, 8.8 ലക്ഷം എന്നിങ്ങനെയാണ് ഷോറൂം വിലകള്‍.