മാരുതിയുടെ ചെറുകാര്‍ രംഗത്തെ പുതിയ മോഡലായ മാരുതി ആൾട്ടോ 658 വിപണിയിലേക്ക് എത്തുന്നു. ഗ്ലാമറും കരുത്തും ഇഴുകി ചേരുന്നതാണ് മാരുതിയുടെ പുതിയ ഈ മോഡല്‍. ആൾട്ടോ 800 ഉം വാഗണറും ഒത്തു ചേരുന്ന ഡിസൈന്‍ രൂപ കല്‍പ്പനയില്‍ ഫീച്ചേഴ്സുകളിൽ ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നു മാരുതി അധികൃതർ പറയുന്നു. സീറ്റിങ് കപ്പാസിറ്റി നാല് ആണ്. 37 കിലോമീറ്റർ മൈലേജാണ് കമ്പാനി വാഗ്ദാനം ചെയ്യുന്നത്.
മാരുതി ആൾട്ടോ 658ന്റെ എന്‍ജിന്‍ സീസി 658 ആണ്. അഞ്ചു ഗിയർ, പവർ സ്റ്റിയറിങ്, അലോയ് വീലുകൾ, പവർ വിൻഡോസ് തുടങ്ങിയ സൗകര്യങ്ങൾ ഉള്‍പ്പെടുത്തിയ ഈ കാറിന്റെ വില 3.25 ലക്ഷം രൂപയാണ്. ചെറുകാര്‍ വിപണിയില്‍ കടുത്ത തോതിലുള്ള മത്സരങ്ങളില്‍ മറ്റ് കാറുകളുമായി കിടപിടിക്കാന്‍ തയാറായിട്ടാണ് മാരുതിയുടെ ഈ പുതിയ മോഡല്‍ എത്തുന്നത്. ആരെയും കൊതിപ്പിക്കുന്ന തരത്തിലുള്ള ഇന്റീരിയല്‍ ഡിസൈന്‍ എടുത്ത പറയാന്‍ ഉതകുന്നതാണ്.